ജൂലൈ 19 മുതൽ കാനഡയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് നിർബന്ധിത റാൻഡം കോവിഡ് ടെസ്റ്റിംഗ് പുനരാരംഭിക്കുന്നു. യാത്രക്കാർക്കുള്ള കോവിഡ് ടെസ്റ്റുകൾ എയർപോർട്ടിന് പുറത്തു വച്ച് നടപ്പിലാക്കുന്നതിനായി നിർബന്ധിത റാൻഡം ടെസ്റ്റിംഗ് 2022 ജൂൺ 11-ന് താൽക്കാലികമായി നിർത്തിയിരുന്നു. വാൻകൂവർ, കാൽഗറി, മോൺട്രിയൽ, ടൊറന്റോ എന്നീ നാല് പ്രധാന വിമാനത്താവളങ്ങളിലാണ് നിർബന്ധിത റാൻഡം കോവിഡ് ടെസ്റ്റിംഗ് വീണ്ടും നടപ്പിലാക്കുന്നത്.
റാൻഡം ടെസ്റ്റിംഗിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള കോവിഡ് പരിശോധനകൾ എയർപോർട്ടുകൾക്ക് പുറത്ത്, തിരഞ്ഞെടുത്ത ടെസ്റ്റിംഗ് പ്രൊവൈഡർ ലൊക്കേഷനുകളിലും ഫാർമസികളിലും നേരിട്ടുള്ള അപ്പോയിന്റ്മെന്റ് വഴിയോ അല്ലെങ്കിൽ വെർച്വൽ അപ്പോയിന്റ്മെന്റ് വഴി സ്വാബ് ടെസ്റ്റ് ആയിട്ടാവും ചെയ്യുക.
നിർബന്ധിത റാൻഡം ടെസ്റ്റിംഗ് പൂർണ്ണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് മാത്രമേ ബാധകമാകൂ.
ടെസ്റ്റിംഗിൽ കോവിഡ് പോസിറ്റീവ് ആയാൽ, യാത്രക്കാരൻ താമസിക്കുന്ന പ്രവിശ്യ പരിഗണിക്കാതെ 10 ദിവസത്തെ ഐസൊലേഷൻ ചെയ്യേണ്ടതാണ്. വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർക്ക് നിർബന്ധിത 14 ദിവസത്തെ ക്വാറന്റൈനും കാനഡയിൽ പ്രവേശിച്ചതിന് ശേഷം ഒന്ന്, എട്ട് ദിവസങ്ങളിൽ കോവിഡ് പരിശോധന നടത്തേണ്ടതുമാണ്.
റാൻഡം ടെസ്റ്റിംഗിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://www.canada.ca/en/public-health/news/2022/07/government-of-canada-is-re-establishing-mandatory-random-testing-offsite-of-airports-for-air-travellers.html എന്ന ലിങ്കിൽ ലഭ്യമാണ്.