കോട്ടയത്ത് വനിതാ കോളജിന്റെ മുകളിൽ നിന്നു ചാടിയ വിദ്യാർഥിനി മരിച്ചു

By: 600021 On: Jul 14, 2022, 4:03 PM

കോട്ടയം നഗരത്തിലെ വനിതാ കോളജിന്റെ കെട്ടിടത്തിൽനിന്നു ചാടിയ വിദ്യാർഥിനി മരിച്ചു. പന്തളം എടപ്പോൺ സ്വദേശിനിയായ സോഷ്യോളജി മൂന്നാം വർഷ ബിരുദ വിദ്യാർഥിനി ദേവിക മുരളിയാണു (21) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണു കോളജിന്റെ മൂന്നാം നിലയിൽനിന്ന് വിദ്യാർഥിനി ചാടിയത്. മാനസിക വിഷമത്താലാണ് ചാടിയതെന്നു വിദ്യാർഥിനി പൊലീസിനു മൊഴി നൽകിയിരുന്നു.