
ഇടുക്കി അടിമാലിയിൽ സ്കൂളിന് മുൻപിലെ ബസ് സ്റ്റോപ്പിൽ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി അസ്ലഹ അലിയാർ (17) ആണ് മരിച്ചത്. സ്കൂളിനു മുന്നിലെ ബസ് സ്റ്റോപ്പിൽ കുഴഞ്ഞു വീണ അസ്ലഹയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടിമാലി പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
ഇടുക്കി മെഡിക്കൽ കോളജിൽ പൊലീസ് സർജന്‍റെ നേതൃത്വത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തും. വെള്ളത്തൂവൽ ശെല്യാംപാറ പൊന്നപ്പാല അലിയാരുടെയും നസീമയുടെയും മകളാണ്.