
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്‍ച രാവിലെ ലാന്റിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഗള്‍ഫ്‍ സ്‍ട്രീം 400 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. അഞ്ച് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എയർപോർട്ടിലെ എമര്‍ജന്‍സി റെസ്‍ക്യൂ ടീം ഉടന്‍തന്നെ തുടര്‍ നടപടികള്‍ സ്വീകരിച്ചു.
സംഭവത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനായി വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് വിമാനങ്ങളുടെ വരവിനെയും പോക്കിനെയും സംഭവം ഒരുതരത്തിലും ബാധിച്ചില്ലെന്നും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിൽ തുടര്‍ന്നതായും അധികൃതര്‍ അറിയിച്ചു.