ടെക്സസ്സിൽ ഗ്യാസ് വിലയിൽ ഗണ്യമായ കുറവനുഭവപ്പെട്ടു

By: 600084 On: Jul 14, 2022, 3:10 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ് : ടെക്സസ്സിൽ കഴിഞ്ഞ മൂന്ന്  മാസത്തോളമായി തുടർച്ചയായി ദിവസവും വർധിച്ചു വന്നിരുന്ന ഗ്യാസ് വിലയിൽ ഈയാഴ്ചയോടെ കാര്യമായ കുറവനുഭവപ്പെട്ടു. ട്രിപ്പിൾ എ‌ ഓട്ടോ ക്ലബ് കണക്കനുസരിച്ച്,  ബുധനാഴ്ച ശരാശരി ദേശീയ വില ഒരു ഗാലണിന് 4.63 ഡോളറായിരുന്നു. എന്നാൽ ടെക്സസ്സിൽ ബുധനാഴ്ച ഒരു ഗ്യാലന് നാലു ഡോളറിൽ താഴെയായിരുന്നു വില.

അമേരിക്കയുടെ നാഷണൽ റിസേർവിൽ നിന്നും ക്രൂഡോയിൽ വിട്ടു നൽകിയതും, ആഗോള എണ്ണ വിലയിലെ ഇടിവും ഫെഡറൽ ടാക്സിനു മൂന്ന് മാസത്തെ അവധി നല്കിയതുമാണ് വില കുറയാൻ കാരണം. റഷ്യയ്‌ക്കെതിരെ  ഏർപ്പെടുത്തിയ ഉപരോധങ്ങൾ വീണ്ടും കര്ശനമാക്കിയാൽ എണ്ണയുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്യും, ഇതോടെ  പെട്രോളിയം ഉല്പന്നങ്ങളുടെ വിലയിൽ  വര്ധനവിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഗ്യാസോലിനു അഞ്ചു ഡോളറോളം എത്തിയത് ഈയാഴ്ച  ആരംഭത്തോടെ കുറഞ്ഞു നാലു ഡോളറിനു താഴെ നില്കുന്നത് അല്പം ആശ്വാസം നൽകുന്നുണ്ട്. ഗ്യാസിന്റെ വിലയിലെ  കുറവ് പക്ഷേ  വർധിച്ച നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല.