ഡൽഹി എയർപോർട്ടിൽ കൈത്തോക്കുകളുമായെത്തിയ ദമ്പതികൾ പിടിയിൽ

By: 600021 On: Jul 14, 2022, 3:09 PM

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 45 കൈത്തോക്കുകളുമായി വന്ന ഇന്ത്യൻ ദമ്പതികള്‍ പിടിയിലായി. വിയറ്റ്‌നാമില്‍ നിന്നെത്തിയ ജഗ്ജിത് സിംഗ് ഭാര്യ ജസ്വീന്ദര്‍ കൗര്‍ എന്നിവരിൽ നിന്നാണ് 22.5 ലക്ഷം രൂപ വില വരുന്ന കൈത്തോക്കുകള്‍ കണ്ടെത്തിയത്. മുൻപ് 25 കൈത്തോക്കുകള്‍ ടര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയിട്ടുള്ളതായി ദമ്പതികള്‍ പറഞ്ഞു. തോക്കുകള്‍ കൃത്രിമമാണോ അല്ലയോ എന്ന് പരിശോധനയിലൂടെയേ വ്യക്തമാകൂ.  കാഴ്ചയില്‍ യഥാര്‍ത്ഥമാണെന്ന് തോന്നുന്നതായി ദേശീയ സുരക്ഷാ സേന  അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.