നായ്ക്കള്‍ ഭക്ഷണമാക്കിയ ഭര്‍ത്താവിന്റെ മൃതദേഹം കാണാന്‍ അനുവദിച്ചില്ലെന്ന് ഭാര്യ

By: 600084 On: Jul 14, 2022, 2:53 PM

പി പി ചെറിയാൻ, ഡാളസ്.

മിസ്സൗറി: മൂന്ന് നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചതിനെ തുടര്‍ന്ന് മരിച്ച 62- കാരനായ ഭര്‍ത്താവിന്റെ മൃതദ്ദേഹം നായ്ക്കള്‍ ഭക്ഷണമാക്കിയതിനാല്‍ അടക്കത്തിനുമുമ്പ് കാണാന്‍ അനുവദിച്ചില്ലെന്ന് ഭാര്യയുടെ പരാതി. കാണിക്കാന്‍ പറ്റാത്ത രീതിയിലായിരുന്നു മൃതദ്ദേഹമെന്ന് പോലീസ് പറയുന്നു.

മിസ്സൗറിയിലുള്ള വീടിന്റെ ബാക്ക്യാര്‍ഡിലാണ് മൃതദ്ദേഹം ശരീരമാസകലം കടിയേറ്റും, മാംസം നഷ്ടപ്പെട്ടും കണ്ടെത്തിയത്. കഴിഞ്ഞ വാരാന്ത്യം ഭാര്യ നഴ്‌സിംഗ് ഹോമില്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 9 മണിയോടെ വീട്ടിലേക്ക് വിളിച്ചു. മറുപടി ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു. സാധാരണ ബെഡിലേക്ക് പോകുന്നതിനു മുമ്പ് ഭാര്യയെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച അതുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് സംശയം വര്‍ദ്ധിച്ചത്. ഭര്‍ത്താവിന് യാതൊരു ആരോഗ്യപ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. സെന്റ് ലൂയിസ് മെട്രോപോലിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണത്തില്‍ 62  കാരന്‍ ശനിയാഴ്ചതന്നെ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും, അന്നുരാത്രി നായ്ക്കള്‍ ശരീരം ഭക്ഷണമാക്കിയിരിക്കാമെന്നുമാണ് കണ്ടെത്തിയത്.

4800 ബ്ലോക്ക് സാന്‍ഫ്രാന്‍സ്‌ക്കൊ അവന്യുവില്‍ നിന്നും രണ്ടു ബ്ലോക്ക് വീട്ടില്‍നിന്നും അകലെയാണ് വീണകിടക്കുന്ന   മൃതദ്ദേഹം കണ്ടെത്തിയത്. ഇതിനുതൊട്ടടുത്ത് 92 വയസ്സുകാരനും നായ്ക്കളുടെ കൂട്ടമായ ആക്രമത്തില്‍ പരിക്കേറ്റ് നിലത്തു കിടന്നിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപപ്രദേശത്തുനിന്നും ആക്രമിച്ചുവെന്ന് കരുതപ്പെടുന്ന മൂന്ന് പിറ്റ്ബുള്‍ നായ്ക്കളേയും പിടികൂടിയിരുന്നു.