2020 ല്‍ കനേഡിയന്‍ പൗരന്മാരുടെ വരുമാനം ഉയര്‍ന്നു: സെന്‍സസ് ഡാറ്റ

By: 600002 On: Jul 14, 2022, 11:44 AM

 

കനേഡിയന്‍ പൗരന്മാരുടെ വരുമാനം അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 9.8 ശതമാനം ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. 2021 ലെ സെന്‍സസ് ഡാറ്റയിലെ കണക്കുകളാണ് ബുധനാഴ്ച പുറത്തിറക്കിയിരിക്കുന്നത്. ആല്‍ബെര്‍ട്ട, ന്യൂഫൗണ്ട്‌ലാന്‍ഡ്, ലാബ്രഡോര്‍ എന്നിവടങ്ങളില്‍ മാത്രമാണ് മൊത്തത്തിലുള്ള ഇടിവ് രേഖപ്പെടുത്തിയത്. കാനഡയില്‍ നികുതിക്ക് ശേഷമുള്ള ശരാശരി കുടുംബ വരുമാനം 73,000 ഡോളറാണ്. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മന്ദഗതിയിലുള്ള തൊഴില്‍ വരുമാന വളര്‍ച്ചയുടെയും 2020 ലെ സര്‍ക്കാര്‍ ഫണ്ട് കൈമാറ്റങ്ങളിലെ വര്‍ധനവിന്റെയും പ്രതിഫലനമാണ് വരുമാനത്തിലുണ്ടായ വളര്‍ച്ച. 

പാന്‍ഡെമിക് സമയത്ത് ചില പൗരന്മാര്‍ക്ക് തൊഴില്‍ വരുമാനം ലഭിച്ചിട്ടുണ്ടെങ്കിലും, ഫണ്ട് ട്രാന്‍സ്ഫറുകള്‍ 2020 ല്‍ ലോ ഇന്‍കം റേറ്റ് 11.1 ശതമാനമായി താഴ്ത്തി. 1976 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.  

അതേസമയം, രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും(68.4 ശതമാനം) കോവിഡ്-19 അനുബന്ധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. മുതിര്‍ന്നവരില്‍ 27.6 പേര്‍ക്ക് ഫെഡറല്‍ എമര്‍ജന്‍സി, റിക്കവറി ബെനിഫിറ്റ്‌സും ലഭിച്ചിട്ടുണ്ട്.   

സെന്‍സസ് ഡാറ്റയിലെ കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.ctvnews.ca/canada/canadian-incomes-went-up-in-2020-amid-uptake-of-pandemic-benefits-census-data-1.5985431 സന്ദര്‍ശിക്കുക.