
രാജ്യത്ത് 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് ഈ മാസം 15 മുതൽ 75 ദിവസത്തേക്ക് കോവിഡ് വാക്സീന്റെ സൗജന്യ ബൂസ്റ്റർ ഡോസ് നൽകുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
ഇതുവരെ, 18-59 പ്രായത്തിലുള്ള 77 കോടി ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ബൂസ്റ്റർ ഡോസ് ലഭ്യമായത്. 60 വയസും അതിനുമുകളിലും പ്രായമുള്ള 16 കോടി ജനസംഖ്യയിൽ 26 ശതമാനം പേരും മുൻനിര കോവിഡ് പോരാളികളും ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്.