
അടൂർ ഏനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്കും മകനും ദാരുണാന്ത്യം. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കാർ എതിർദിശയിൽനിന്നു വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആറ്റിങ്ങൽ സ്വദേശി രാജശേഖര ഭട്ടതിരി, ഭാര്യ ശോഭന എന്നിവർ തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ മകൻ നിഖിൽരാജിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. എതിർദിശയിൽ വന്ന കാറിൽ ഉണ്ടായിരുന്ന നാല് യാത്രക്കാർക്കു പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.
പുതുശ്ശേരി ഭാഗത്തിനു സമീപം ബുധനാഴ്ച പുലർച്ചെ 6.30-ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു.