നത്തിങ് ഫോൺ 1 പുറത്തിറങ്ങി

By: 600021 On: Jul 13, 2022, 2:15 PM

പുതിയ ടെക്ക് സ്റ്റാർട്ടപ്പായ നത്തിങ്ങിന്റെ  ആദ്യ സ്മാർട്ട് ഫോണായ നത്തിങ് ഫോൺ 1 പുറത്തിറങ്ങി. ജൂലായ് 12 ന് നടന്ന ചടങ്ങിൽ നത്തിങ് സ്ഥാപകനും പ്രമുഖ സംരഭകനുമായ കാൾ പെയ് ആണ് ഫോൺ പുറത്തിറക്കിയത്.
 
6.55 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയുള്ള  നത്തിങ് ഫോൺ 1-ന് 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉണ്ട്. സ്നാപ് ഡ്രാഗൺ 778 ജി പ്ലസ് ചിപ് സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 8/12 ജി.ബി റാം വേരിയന്റുകളിലും 128/256 യു.എഫ്.എസ് സ്റ്റോറേജ് വേരിയന്റുകളിലും ഫോൺ ലഭ്യമാകും. 50 മെഗാപിക്സൽ ഡ്യുവൽ ബാക്ക് ക്യാമറകളാണ് ഫോണിനുള്ളത്. 16 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ. 50 മെഗാപിക്സൽ സോണി ഐ.എം.എക്സ് 766 ആണ് പ്രധാന സെൻസർ. കൂടാതെ 50 മെഗാപിക്സൽ സാംസങ് ജെ.എൻ.1 അൾട്രാവൈഡ് സെൻസറാണ്.
 
4500 എം.എ.എച്ച് ബാറ്ററി സപ്പോർട്ട് ഉണ്ട്. 33 വാട്ട്‌സ് ഫാസ്റ്റ് ചാർജും സപ്പോർട്ട് ചെയ്യുമെങ്കിലും ബോക്സിൽ ചാർജർ ഉൾപ്പെടുത്തിയിട്ടില്ല. ആൻഡ്രോയ്ഡ് 12-ലാണ് ഫോൺ പ്രവർത്തിക്കുന്ന ഫോണിൽ സ്റ്റോക്ക് ആൻഡ്രോയ്ഡിനോട് സാമ്യമുള്ള ഒ.എസ് ആണ് ഉള്ളത്. 8 ജിബി 128/ജി.ബി വേരിയന്റിന് 32,999 രൂപയും 8 ജി.ബി/256 ജി.ബി വേരിയന്റിന് 35,999 രൂപയും 12 ജി.ബി/256 ജി.ബി വേരിയന്റിന് 38,999 രൂപയുമാണ് ഇന്ത്യയിലെ വില. ജൂലായ് 21-ന് വൈകീട്ട് ഏഴു മണി മുതൽ ഫ്ളിപ്പ്കാർട്ടിലൂടെ ഫോൺ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.
 
പ്രത്യേകമായി തയ്യാറാക്കിയ പ്രകാശ സംവിധാനത്തോടുകൂടിയുള്ള ഡിസൈൻ ആണ്  ഫോണിനെ വ്യത്യസ്തമാക്കുന്നത്. ഫോൺ കോളുകൾ വരുമ്പോഴും നോട്ടിഫിക്കേഷൻ വരുമ്പോഴും ചാർജ് ചെയ്യുമ്പോഴും ബാക്ക് ലൈറ്റുകൾ പ്രത്യേക രീതിയിൽ പ്രകാശിക്കും.