സൗദിയിൽ ഇന്ത്യൻ കുടുംബത്തിന്റെ കാർ അപകടത്തിൽപ്പെട്ട് അഞ്ചു പേർ മരിച്ചു

By: 600021 On: Jul 13, 2022, 2:01 PM

സൗദിയിൽ പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അഞ്ചു മരണം. ജിദ്ദയിലേയ്ക്ക് വരുന്നതിനിടെ ഖുലൈസിൽ വച്ചാണ് അപകടമുണ്ടായത്. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശികളാണ് മരണപ്പെട്ടത്. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അയാൻ മുഹമ്മദ് നിയാസ്, ഒൻപതാം ക്ലാസ് വിദ്യാർഥി ഇഖ്‌റ നിയാസ്, രണ്ടാം ക്ലാസ് വിദ്യാർഥി അനസ്, ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാൻ എന്നിവരാണ് മരിച്ചത്.