തൃശൂരിലെ ബാറിൽ യുവാവ് കുത്തേറ്റുമരിച്ചു

By: 600021 On: Jul 13, 2022, 1:58 PM

തൃശൂർ തളിക്കുളത്ത് പുത്തൻതോട് സെൻ്റർ റെസിഡൻസി ബാറിലുണ്ടായ അടിപിടിക്കിടെ യുവാവ് കുത്തേറ്റുമരിച്ചു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി  ബൈജുവാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 യോടെ നടന്ന സംഭവത്തിൽ ചക്കരപ്പാടം സ്വദേശിയായ അനന്ദുവിനും ബാറിൻ്റെ ഉടമയ്ക്കും കുത്തേറ്റു. ബൈജുവിനെയും അനന്ദുവിനെയും തൃസൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ബൈജു മരിക്കുകയായിരുന്നു. വയറിനു കുത്തേറ്റ ബാർ ഉടമ കൃഷ്ണരാജിനെ എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.