
ടൈം മാഗസിൻ പുറത്തിറക്കിയ
വേൾഡ്സ് ഗ്രേറ്റസ്റ്റ് പ്ലേസ് 2022 ലിസ്റ്റിൽ കാനഡയിലെ രണ്ട് നഗരങ്ങൾ ഇടം നേടി. ഒന്റാരിയോ തലസ്ഥാനം ടൊറന്റോയും ബീ സി യിലെ ടൊഫീനോയുമാണ് ലോകത്തിലെ ഏറ്റവും മികച്ചതും കണ്ടിരിക്കേണ്ടതുമായ 50 സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത്.
അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ ഹരിത ഇടങ്ങൾ സൃഷ്ടിക്കുന്നതിൽ ടൊറന്റോ മികവ് പുലർത്തുന്നതായി മാഗസിൻ വ്യക്തമാക്കി. ബയോസ്ഫിയർ റിസർവുകളാൽ ചുറ്റപ്പെട്ട പ്രദേശമായ ടൊഫീനോയിലെ വന്യജീവി ടൂറുകൾ, വനയാത്രകൾ, വിശാലമായ മണൽ, കടൽത്തീരങ്ങൾ എന്നിവ ആളുകളെ പ്രകൃതിയുമായി ബന്ധിപ്പിക്കുന്നുവെന്ന് മാഗസിൻ പറയുന്നു.
പട്ടികയിൽ ഇന്ത്യയിൽ നിന്ന് കേരളവും അഹമ്മദാബാദും ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന കേരളം രാജ്യത്തിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണെന്നാണ് ടൈം മാഗസിന്റെ വിലയിരുത്തൽ. യു.എ.ഇ യിലെ റാസൽ ഖൈമ, ഖത്തറിലെ ദോഹ, മിയാമി, സാൻ ഫ്രാൻസിസ്കോ, ഇസ്താംബൂൾ, ജമൈക്ക, മെക്സിക്കോ തുടങ്ങിയ സ്ഥലങ്ങളും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.