ക്യുബെക്കിൽ ലോഹവസ്തു തലയിൽ തട്ടി ഏഴ് വയസുകാരൻ മരിച്ചു

By: 600021 On: Jul 13, 2022, 1:34 PM

ക്യൂബെക്കിലെ മോണ്ടറെജി മേഖലയിൽ  ലോഹനിർമിതി തലയിൽ തട്ടി ഏഴ് വയസുകാരൻ മരിച്ചു. മോൺ‌ട്രിയലിൽ നിന്ന് 90 കിലോമീറ്റർ അകലെ മസൂവില്ലെയിൽ തിങ്കളാഴ്ചയാണ് അപകടം നടന്നത്. വീട്ടുമുറ്റത്ത് സുഹൃത്തിനൊപ്പം കളിക്കുന്നതിനിടെ ലോഹവസ്തു തലയിൽ കൊള്ളുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഭാരം താങ്ങാനുപയോഗിക്കുന്ന തരം വസ്തുവാണ് കുട്ടിയുടെ തലയിൽ കൊണ്ടതെന്നാണ് കരുതുന്നത്. അപകടത്തിൽ പരിക്കേറ്റ ബാലനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച  മരിക്കുകയായിരുന്നു.
 
അപകടത്തിൽ ദുരൂഹത ഇല്ലെന്നാണ് നിഗമനം. സംഭവത്തിൽ എസ്‌.ക്യു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മരണകാരണം പോസ്റ്റ്‌മോർട്ടത്തിലൂടെ  വ്യക്തമാകുമെന്നാണ് കരുതുന്നത്.