നോർത്ത് ഈസ്റ്റ് എഡ്മന്റണിൽ സ്കൂൾ പ്ലേഗ്രൗണ്ടിൽ വച്ച് 5 വയസുകാരിക്ക് ലൈംഗിക പീഡനം നടന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് നോർത്ത് ഈസ്റ്റ് എഡ്മണ്ടണിലെ 150 അവന്യൂ 93 സ്ട്രീറ്റിലെ ഇവാൻസ്‌ഡെയ്ൽ സ്‌കൂൾ കളിസ്ഥലത്ത് വച്ച് കുട്ടി പീഡനത്തിനിരയായത്. കുറ്റവാളി പെൺകുട്ടിയുടെ അടുത്തെത്തി ലൈംഗികമായി ഉപദ്രവിച്ച ശേഷം ഓടി രക്ഷപെട്ടെന്ന് ഇ.പി.എസ് പറയുന്നു.
ജൂൺ 14 നും ജൂൺ 17 നും ഇടയിൽ നടന്ന സംഭവത്തെപ്പറ്റി ജൂൺ 17 നാണ് പോലീസിന് റിപ്പോർട്ട് ലഭിച്ചത്. കെവിൻ എന്നാണ് കുറ്റവാളി സ്വയം വിശേഷിപ്പിച്ചതെന്നാണ് റിപ്പോർട്ട്. പ്രതിയുടെ വിവരണം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ തിരിച്ചറിയാൻ പൊതുജനങ്ങൾ സഹായിക്കണമെന്ന് ഇ.പി.എസ് ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം അറിയിച്ചു.