നോർത്ത് അമേരിക്കയ്ക്കും തായ്‌ലൻഡിലെ ബാങ്കോക്കിനുമിടയിൽ നേരിട്ടുള്ള ഏക ഫ്ലൈറ്റ് സർവീസ് ഈ വർഷം അവസാനത്തോടെ വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിക്കും. എയർ കാനഡ തിങ്കളാഴ്ചയാണ് പുതിയ സർവീസ് വിപുലീകരണം പ്രഖ്യാപിച്ചത്. ഫെഡറൽ ഗവണ്മെന്റിന്റെ അന്തിമ അനുമതിയ്ക്ക് ശേഷം ഡിസംബർ ആദ്യം സർവീസ് തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
17 മണിക്കൂർ ദൈർഘ്യമുള്ള ഫ്ലൈറ്റ് സർവീസ് തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ഷെഡ്യൂൾ ചെയ്യുമെന്നാണ് കരുതുന്നത്.ബാങ്കോക്കിൽ നിന്ന് തിരിച്ച് ചൊവ്വ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാവും സർവീസുകൾ ഉണ്ടാവുക.