ബീ.സി യിലെ റിച്ച്മണ്ടിൽ നടന്ന വെടിവയ്പ്പിനെ വിവരങ്ങൾ നൽകുന്നവർക്ക് 5000 ഡോളർ വരെ പ്രതിഫലം പ്രഖ്യാപിച്ച് പോലീസ്.
ജൂൺ 4 ന് റിച്ച്മണ്ടിലെ അക്രോയിഡ് റോഡിലെ പാർക്കിൽ വെച്ച് നടന്ന വെടിവെയ്പ്പിൽ കെവിൻ അല്ലരാജ് (23), ജീവൻ സാപ്പൻ (22) എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനത്തിൽ, വെടിവയ്പ്പ് ലക്ഷ്യം വച്ചുള്ളതും ഗുണ്ടാ പ്രവർത്തനവുമായി ബന്ധപ്പെട്ടതുമാണെന്ന് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം പറയുന്നു. വെടിവെയ്പ്പ് നടന്ന ദിവസം സറേയിൽ 114 സ്ട്രീറ്റിനും 96 എ അവന്യൂവിനും സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ വാഹനവുമായി കേസിന് ബന്ധമുണ്ടെന്ന് കരുതുന്നതായും അധികൃതർ പറഞ്ഞു.
പ്രദേശത്തു നിന്നുള്ള ഡാഷ്-ക്യാം വീഡിയോകൾ കൈവശമുള്ളവരോ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായവരോ ഐ.എച്ച്.ഐ.ടി യുടെ 1-877-551-4448 എന്ന നമ്പറിലോ, അജ്ഞാതമായി വിവരങ്ങൾ കൈമാറാൻ ക്രൈം സ്റ്റോപ്പേഴ്സിന്റെ 1-800-222.8477 എന്ന നമ്പറിലോ വിളിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവർ ഐഡന്റിറ്റി വെളിവാക്കുകയോ കോടതിയിൽ ഹാജരാകുകയോ ചെയ്യേണ്ടതില്ലെന്ന് ക്രൈം സ്റ്റോപ്പേഴ്സ് അറിയിച്ചു.