കുറഞ്ഞ വരുമാനക്കാരായ ആൽബെർട്ടൻ വിദ്യാർത്ഥികൾക്ക് പോസ്റ്റ്-സെക്കൻഡറി സ്കൂളുകളിൽ ചേരുന്നതിന് പിന്തുണ നൽകാനായി ഗവണ്മെന്റ് ബുധനാഴ്ച പുതിയ പദ്ധതികൾ അവതരിപ്പിച്ചു. മൂന്ന് വർഷത്തിനുള്ളിൽ താഴ്ന്ന വരുമാനമുള്ള ആൽബെർട്ടയിലെ വിദ്യാർത്ഥികൾക്ക് 15 മില്യൺ ഡോളറിന്റെ ധനസഹായം നൽകാനാണ് തീരുമാനം.
എനർജി, അഗ്രിക്കൾച്ചർ ആൻഡ് ഫോറെസ്ട്രി, ടൂറിസം, കൾചർ , ടെക്നോളജി, എയ്റോസ്പേസ് ആൻഡ് എവിയേഷൻ , ഫിനാൻസ് ആൻഡ് ഫിനാൻഷ്യൽ ടെക്നോളജി എന്നിവയുൾപ്പെടെ ആൽബെർട്ടയുടെ സാമ്പത്തിക വീണ്ടെടുക്കലിൽ പങ്ക് വഹിക്കുന്നതായി ഗവണ്മെന്റ് കണ്ടെത്തിയിട്ടുള്ള മേഖലകളിൽ പഠനം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്കായിരിക്കും തുകയ്ക്ക് അർഹത ലഭിക്കുന്നത്.
ട്യൂഷൻ, ഫീസ്, സപ്ലൈസ്, ജീവിതച്ചെലവ് എന്നിവയ്ക്കായി 5,000 ഡോളർ വരെയാണ് ഒരു വിദ്യാർത്ഥിക്ക് ലഭിക്കുക. 2022-23 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന ധന സഹായം സ്റ്റുഡന്റ് ലോൺ പോലെ തിരിച്ചടക്കേണ്ടതില്ല. വിദ്യാർത്ഥികൾക്ക് ആൽബെർട്ട സ്റ്റുഡന്റ് എയ്ഡ് വഴിയാണ് ധനസഹായം ലഭിക്കുക.