2024 ജി.ഒ.പി പ്രൈമറി സര്‍വ്വേ ; ട്രംപിനെക്കാള്‍ ഫ്‌ലോറിഡാ ഗവര്‍ണര്‍ക്ക് മുന്‍തൂക്കം

By: 600084 On: Jun 23, 2022, 5:15 PM

പി പി ചെറിയാൻ, ഡാളസ്.

ന്യു ഹാംപ്ഷെയര്‍ : 2024 ല്‍ നടക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ ഇഷ്ടപ്പെടുന്നത് ഫ്‌ലോറിഡാ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസിനെയാണെന്ന് ബുധനാഴ്ച പുറത്തുവിട്ട  യൂണിവേഴ്സിറ്റി ഓഫ് ന്യു ഹാംപ്ഷെയര്‍ സര്‍വ്വെയില്‍ ചൂണ്ടികാണിക്കുന്നു.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 39 ശതമാനം പേര്‍ ഫ്‌ലോറിഡയിലെ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസിനെ പിന്തുണച്ചപ്പോള്‍ 37 ശതമാനമാണ് ട്രംപിനെ പിന്തുണച്ചത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രൈമറി കഴിഞ്ഞ നൂറ്റാണ്ടുകളായി ആദ്യം നടക്കുന്ന ഗ്രാനൈറ്റ് സംസ്ഥാനമെന്ന് അറിയപ്പെടുന്ന ന്യു ഹാംപ്ഷെയറിലാണ് ആദ്യ പൊതുജനസര്‍വേ സംഘടിപ്പിച്ചത് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

മുന്‍ വൈസ് പ്രസിഡന്റിനെ പിന്തുണച്ചത് 9 ശതമാനം പേര്‍ മാത്രമാണ് മുന്‍ സൗത്ത് കരോളിനാ ഗവര്‍ണറും  യു.എന്‍ അംബാസിഡറുമായിരുന്ന നിക്കി ഹേലിക്ക് 6 ശതമാനം മാത്രമാണ് ലഭിച്ചത്.

റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ ഡി സാന്റിസിനുള്ള പിന്തുണ വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് ഈയ്യിടെ നടന്ന അഭിപ്രായ സര്‍വ്വേകള്‍ നല്‍കുന്ന സൂചന.

2024 ലെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ഫ്‌ലോറിഡാ ഗവര്‍ണര്‍ വരുമെന്നത് ഇപ്പോള്‍ പ്രവചിക്കാനാവില്ല. ബൈഡന്റെ ഭരണത്തില്‍ അമേരിക്കന്‍ ജനതയുടെ വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ട്രംപിന് ഒരു തവണ കൂടി അവസരം ലഭിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും.