നാലാം വിവാഹ ബന്ധം അവസാനിപ്പിക്കാനൊരുങ്ങി റൂപർട് മർഡോക്

By: 600002 On: Jun 23, 2022, 2:05 PM

മാധ്യമ മുതലാളി റൂപർട് മർഡോകും ഭാര്യ ജെറി ഹാളും വേർപിരിയുന്നു. തൊണ്ണൂറ്റിയൊന്നുകാരനായ മർഡോകും അറുപത്തിയഞ്ചുകാരിയായ ജെറി ഹാളും 2016ലാണ് വിവാഹിതരായത്. 
 
വാഷിങ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് ഉറവിടം വെളിപ്പെടുത്താതെ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫോക്സ് ന്യൂസ്, വാൾ സ്ട്രീറ്റ് ജേണൽ, സൺ നെറ്റ്‌വർക്ക്, ദ് ടൈംസ് തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളുടെ അധിപനാണ് മർഡോക്.
 
ലോകത്തിലെ ഏറ്റവും ഭാഗ്യവാനും സന്തോഷവാനുമായ മനുഷ്യൻ താനാണെന്ന് മർഡോക് 2016ൽ വിവാഹത്തിനുശേഷം ട്വീറ്റ് ചെയ്തിരുന്നു. 2018ൽ മൂത്ത മകൻ ലച്‌ലനെ തന്റെ പിൻഗാമിയായി മർഡൊക് നിയമിച്ചു. പെട്രിഷ്യ ബുക്കർ, അന്ന മാൻ, വെൻഡി ഡെങ് എന്നിവരായിരുന്നു മർഡോകിന്റെ ആദ്യഭാര്യമാർ