വയനാട്ടിലെ ‘എന്‍ ഊര് പൈതൃക ഗ്രാമ’ത്തിന് സഞ്ചാരികളുടെ ഇടയിൽ പ്രിയമേറുന്നു

By: 600002 On: Jun 23, 2022, 1:15 PM

വയനാട്ടിലെ എന്‍ ഊര് പൈതൃക ഗ്രാമ ത്തിന് സഞ്ചാരികളുടെ ഇടയിൽ പ്രിയമേറുന്നു.ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൂക്കോട് സ്ഥിതി ചെയ്യുന്ന എന്‍ ഊര് പൈതൃക ഗ്രാമം ജൂണ്‍ നാലിനാണ് ഉദ്ഘാടനം ചെയ്തത്.  ദിവസങ്ങള്‍ക്കുള്ളില്‍  15,000 വിനോദ സഞ്ചാരികളാണ് ഇവിടം സന്ദര്‍ശിക്കാനെത്തിയത്. ആറ് ലക്ഷത്തിലധികം രൂപയുടെ വരുമാനം ലഭിച്ചതായി ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
 
ജൂണ്‍ 11 മുതലാണ്  ടിക്കറ്റ് ഏര്‍പ്പാടാക്കി തുടങ്ങിയത്. അന്ന് മുതലുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 15,000 സഞ്ചാരികള്‍ എന്‍ ഊര് പൈതൃക ഗ്രാമത്തിലെത്തി. പ്രതിദിനം ആയിരത്തില്‍ അധികം സഞ്ചാരികള്‍ ഇവിടം സന്ദർശിക്കാൻ എത്തുന്നുണ്ട്.
 
ഗോത്രജനതയുടെ വൈവിധ്യങ്ങളെ ഒരുകുടക്കീഴില്‍ അണിനിരത്തുന്ന പൈതൃക ഗ്രാമം പട്ടിക വര്‍ഗ്ഗ വികസന വകുപ്പും വിനോദ സഞ്ചാര വകുപ്പും സംയുക്തമായാണ് തയ്യാറാക്കിയത്.