കോഴിക്കോട് വൈദ്യുതി തൂൺ മറിഞ്ഞു വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

By: 600002 On: Jun 23, 2022, 1:09 PM

കോഴിക്കോട് നടുവട്ടത്ത് വൈദ്യുതി തൂൺ മറിഞ്ഞു ദേഹത്തേക്ക് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (20) ആണ് മരിച്ചത്. കെ.എസ്.ഇ.ബി ജീവനക്കാര്‍ പഴയ വൈദ്യുതി തൂൺ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. 
കെ.എസ്.ഇ.ബി യുടെ അനാസ്ഥയാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു.  തിരക്കുള്ള റോഡിലേക്ക് പോസ്റ്റ് മറിച്ചിടുന്നതിനിടെ  അതുവഴി വന്ന അര്‍ജുന്റെ ബൈക്കിന് മുകളിലേക്ക് പോസ്റ്റ്  വീഴുകയായിരുന്നു.