ബീ സിയിൽ പ്രതിദിനം 10 ഡോളർ നിരക്കിലുള്ള ചൈൽഡ് കെയർ സ്പേസുകൾ വിപുലീകരിക്കുന്നു

By: 600002 On: Jun 23, 2022, 12:47 PM

ബീ സിയിൽ  പ്രതിദിനം 10 ഡോളർ നിരക്കിലുള്ള ശിശു സംരക്ഷണ സ്പേസുകൾ വിപുലീകരിക്കാൻ ഗവണ്മെന്റ് തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ ശിശു സംരക്ഷണ ഫീസ് റിഡക്ഷൻ ഇനിഷ്യേറ്റീവ്  പ്രോഗ്രാമിൽ ചേരാൻ താൽപ്പര്യമുള്ള ശിശു സംരക്ഷണ ദാതാക്കളിൽ നിന്ന് ഉദ്യോഗസ്ഥർ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.
 
നിലവിലെ 6500 ൽ നിന്നും ഡിസംബറോടെ പ്രതിദിനം 10 ഡോളർ നിരക്കിലുള്ള സ്‌പെയ്‌സുകളുടെ എണ്ണം 12,500 ആയി ഉയർത്താനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. മുൻഗണനാ മാനദണ്ഡത്തെ അടിസ്ഥാനമാക്കി, അപേക്ഷകൾ അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യും. ചില സൈറ്റുകൾ ഡിസംബറിന് മുമ്പ് തന്നെ ഒരു ദിവസം 10 ഡോളർ സ്പെയ്‌സ് നൽകാൻ അനുവദിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ, ശിശു സംരക്ഷണ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.
 
അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ പരിപാലിക്കുന്ന ദാതാക്കൾക്ക് ഓഗസ്റ്റ് 18-ന് ഉച്ചവരെ അപേക്ഷിക്കാം. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നതും പൊതുവായി ഡെലിവറി ചെയ്യുന്നതും തദ്ദേശീയരുടെ നേതൃത്വത്തിലുള്ളതുമായ ദാതാക്കൾക്ക് മുൻഗണന ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
 
മന്ത്രാലയം പറയുന്നതനുസരിച്ച്, ശിശു സംരക്ഷണ ഫീസ് റിഡക്ഷൻ ഇനീഷ്യേറ്റീവിൽ പങ്കെടുക്കുന്ന സ്പേസുകളിൽ ശിശുക്കൾക്കുള്ള മുഴുവൻ സമയ പരിചരണത്തിന് പ്രതിമാസം ശരാശരി 1,000 ഡോളറും, 10 ഡോളർ നിരക്കിൽ ഒരു ദിവസത്തെ പരിചരണത്തിന് പ്രതിമാസം 200 ഡോളറുമായിരിക്കും ഫീസ്.