ഓൺലൈൻ വിൽപ്പന പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തിയ കവർച്ചാ പരമ്പരയുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവരെ മോൺട്രിയൽ പോലീസ് (എസ്.പി.വി.എം) ജൂൺ 16 ന് അറസ്റ്റ് ചെയ്തു. ബൈ ആൻഡ് സെൽ സൈറ്റുകളിലൂടെ വ്യാജപേരുകൾ ഉപയോഗിച്ച് പ്രതികൾ വിലപിടിപ്പുള്ള ഇലക്ട്രോണിക്സ് വിൽക്കുന്നവരുമായി ഉപകരണങ്ങൾ പരിശോധിക്കാനെന്ന വ്യാജേന അപ്പോയിന്റ്മെന്റ് നടത്തുകയും വിൽപ്പനക്കാരെ ആക്രമിച്ച് ഉപകരണങ്ങൾ മോഷ്ടിക്കുകയുമായിരുന്നെന്നു പോലീസ് പറയുന്നു.
പ്രതികൾക്കൊപ്പം മൂന്നാമതൊരാൾ കൂടി ഉണ്ടായിരുന്നെന്ന് പോലീസ് സംശയിക്കുന്നു. പ്രായപൂർത്തിയാകാത്ത 2 പേർ കവർച്ച, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, മോശം പെരുമാറ്റം എന്നീ കുറ്റങ്ങൾ നേരിടാൻ ജൂൺ 17 ന് യൂത്ത് കോടതിയിൽ ഹാജരാക്കി. നിയമനടപടികളുടെ അടുത്ത ഘട്ടം വരെ ഉപാധികളോടെയാണ് ഇവരെ വിട്ടയച്ചു. പ്രതികളുടെ സഹായിയെന്ന് ആരോപിക്കപ്പെടുന്നയാളെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.
ഓൺലൈനായി സാധനങ്ങൾ വിൽക്കുന്ന ആളുകൾ നിരീക്ഷണ ക്യാമറകൾ ഉള്ള സുരക്ഷിത വിനിമയ മേഖലൾ ഉപയോഗിക്കാൻ എസ്.പി.വി.എം ശുപാർശ ചെയ്യുന്നു. സുരക്ഷിതമായ പ്രദേശങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് മോൺട്രിയൽ പോലീസിന്റെ ലിങ്കിൽ ലഭ്യമാണ്.