സ്റ്റാറ്റിറ്റിക്സ് കാനഡയുടെ റിപ്പോർട്ട് അനുസരിച്ച് കാനഡയിൽ ഹെൽത്ത് കെയർ, സോഷ്യൽ അസിസ്റ്റൻസ് മേഖലയിലെ ഒഴിവുകൾ 136,800 എന്ന റെക്കോർഡ് നിലയിൽ. മൂന്ന് മാസം മുൻപുള്ളതിനേക്കാൾ 5 ശതമാനത്തിന്റെയും 2020 ന്റെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 90.9 ശതമാനത്തിന്റെയും വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2020 ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് ആരോഗ്യ മേഖലയിലെ മൊത്തം ഒഴിവുകളിൽ 67.7 ശതമാനവും രജിസ്റ്റേഡ് നഴ്സ്, ലൈസൻസുള്ള പ്രാക്ടിക്കൽ നഴ്സ്, നഴ്സ് എയ്ഡ് തസ്തികകളാണ്. 2020 ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് ഹെൽപ്പർ, ലേബർ ജോലി ഒഴിവുകൾ 97 ശതമാനവും കാർപെന്റർമാരുടെ ഒഴിവുകളിൽ 149.1 ശതമാനവും ഉയർന്നിട്ടുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . 2021 ലെ നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ, നിർമ്മാണ, റീട്ടെയിൽ വ്യാപാര മേഖലകളിലെ തൊഴിൽ ഒഴിവുകൾ യഥാക്രമം 5.3 ശതമാനവും 12.8 ശതമാനവും എത്തി.
ന്യൂഫൗണ്ട്ലാൻഡിലും ലാബ്രഡോറിലും ജോലി ഒഴിവുകൾ 12.6 ശതമാനവും ന്യൂ ബ്രൺസ്വിക്കിൽ 8.7 ശതമാനവും മാനിറ്റോബയിൽ 5.1 ശതമാനവും ഒന്റാരിയോയിൽ 3.1 ശതമാനവും 2021 നാലാം പാദത്തെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ട്. മറ്റ് പ്രവിശ്യകളിൽ കാര്യമായ മാറ്റം ഇല്ല.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച്, എല്ലാ ജീവനക്കാരുടെയും ശരാശരി മണിക്കൂർ വേതനം ഒരു വർഷം മുമ്പുള്ളതിനേക്കാൾ മൂന്ന് ശതമാനമായും ഉയർന്നിട്ടുണ്ട്.