നീണ്ട ചെവി കൊണ്ട് അത്ഭുതം തീർത്ത് ഒരു ആട്ടിൻകുട്ടി

By: 600002 On: Jun 22, 2022, 4:18 PM

ലോകത്തിലെ ഏറ്റവും നീളം കൂടിയ ചെവിയുള്ള ആട് എന്ന റെക്കോർഡ് നേടാനൊരുങ്ങുകയാണ് സിംബ എന്ന ആട്ടിൻകുട്ടി. പാക്കിസ്ഥാനിലെ കറാച്ചിയിൽ സിന്ധ് പ്രവിശ്യയിലാണ് ആട്ടിൻകുട്ടി ജനിച്ചത്. 46 സെന്റിമീറ്ററാണ് സിംബയുടെ ചെവിയുടെ നീളം.
 
സിംബ നടക്കുമ്പോൾ ഇരു ചെവികളും നിലത്തുമുട്ടും. ആട്ടിൻകുട്ടിയുടെ പ്രശസ്തിയിൽ ഉടമയായ മുഹമ്മദ് ഹസ്സൻ നജേരോയും സന്തോഷത്തിലാണ്. ഗിന്നസ് റെക്കോർഡ് പ്രതീക്ഷിച്ചിരിക്കുകയാണ് ഇദ്ദേഹം.
 
ജനിതകപരമായ വൈകല്യമാകാം നീണ്ട ചെവിക്കു പിന്നിലെന്നാണ് വിദഗ്ധരുടെ നിഗമനം. നൂബിയൻ വിഭാഗത്തിൽപ്പെട്ട ആട്ടിൻകുട്ടിയാണ് സിംബ. താരതമ്യേന നീണ്ട ചെവിയുള്ളവയാണ് ഈ ഗണത്തിൽപ്പെട്ട ആടുകൾ. കടുത്ത ചൂടിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനാണ് ഇവയ്ക്ക് ഈ ചെവികൾ. എന്നാൽ ജനിതകപരമായ തകരാറു മൂലം സിംബയുടെ ചെവികൾക്ക് നീളം വളരെ കൂടുതലാണെന്നു മാത്രം.