വില 78,000 രൂപ; ഗിന്നസ് നേട്ടവുമായി ഒരു ഡെസേർട്ട്‌

By: 600002 On: Jun 22, 2022, 4:13 PM

വില കൊണ്ട് വാർത്തകളിൽ ഇടം നേടി ഒരു ഡെസേർട്ട്. 1000 ഡോളറാണ് (ഏകദേശം 78,000 രൂപ) ഇതിന്റെ വില.
'ഗോൾഡൻ ഒപുലൻസ് സുഡെയ്ൻ' എന്ന് പേരിലുള്ള ഈ ഡെസേർട്ട് ലോകത്തിലെ ഏറ്റവും വില കൂടിയ ഡെസേർട്ട് എന്ന നിലയിലാണ് ഗിന്നസ് വേൾഡ് റെക്കോഡ്സിൽ ഇടം നേടിയിരിക്കുന്നത്.
 
ന്യൂയോർക്ക് സിറ്റിയിൽ പ്രവർത്തിക്കുന്ന സെറെൻഡിപിറ്റി 3 എന്ന റെസ്റ്റൊറന്റാണ് ഈ ഡെസ്സേർട്ട് തയ്യാറാക്കിയിരിക്കുന്നത്.
 
സ്വർണത്തിന്റെ വളരെ നേർത്ത ലീഫുകളാണ് ഡെസേർട്ട് വിളമ്പുന്ന ഗ്ലാസിൽ ഇടുന്നത്. തഹിതിയൻ വനില ഐസ്ക്രീം, മഡഗാസ്കർ വനില എന്നിവയെല്ലാമാണ്  പ്രധാന ചേരുവകകൾ. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ഇറ്റലിയിൽ നിന്നുള്ള ഡാർക്ക് ചോക്ക്ലേറ്റ്, പാരിസിൽ നിന്നുള്ള കാൻഡൈഡ് പഴം, ട്രൂഫ്ലെസ് എന്നിവയെല്ലാം ചേർത്താണ് ഈ സ്പെഷ്യൽ ഡെസേർട്ട് തയ്യാറാക്കുന്നത്. അവസാനം സ്വർണം പൂശിയ പൂവുകൂടി ഇതിന് മുകളിൽ അലങ്കാരമായി വയ്ക്കുന്നു.
 
ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ ഈ സ്പെഷ്യൽ സ്വർണ ഡെസേർട്ട് തയ്യാറാക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.