105 ആം വയസ്സിൽ 100 മീറ്ററിൽ റെക്കോർഡിട്ട് രാംബായി മുത്തശ്ശി

By: 600002 On: Jun 22, 2022, 4:09 PM

തന്റെ 105 ആം വയസ്സിൽ 100 മീറ്റർ ഓട്ടത്തിൽ പങ്കെടുത്ത് അതിൽ റെക്കോർഡ് നേടിയിരിക്കുകയാണ് രാംബായി എന്ന മുത്തശ്ശി. അത്ത്ലക്‌റ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ദേശീയ ഓപ്പൺ മാസ്റ്റേഴ്സ് അത്ത്ലക്‌റ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് മുത്തശ്ശി മാസ്മരിക പ്രകടനം കാഴ്ചവച്ചത്. വഡോദരയിൽ  നടന്ന ചാമ്പ്യൻഷിപ്പിൽ 85 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ഓട്ടമത്സരത്തിലാണ് രാംബായി റെക്കോഡ് സ്വന്തമാക്കിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഈ ഇനത്തിൽ രാംബായ് മാത്രമാണ് മത്സരിച്ചത്. 45.40 സെക്കൻഡുകൊണ്ട് 100 മീറ്റർ മറികടന്നതോടെ ദേശീയ റെക്കോഡ് രാംബായി സ്വന്തമാക്കി. ഹരിയാനയിലെ ദാദ്രിയാണ് രാംബായിയുടെ സ്വദേശം. 100 മീറ്റർ 74 സെക്കൻഡുകൊണ്ട് മറികടന്ന മാൻ കൗറിന്റെ പേരിലായിരുന്നു ഇത്രയും കാലം റെക്കോഡുണ്ടായിരുന്നത്.