വാൻകൂവർ; വീട് വാടകയ്‌ക്കെടുക്കാൻ കാനഡയിൽ ഏറ്റവും ചിലവേറിയ നഗരം

By: 600002 On: Jun 22, 2022, 4:01 PM

കനേഡിയൻ ഭവന വിപണിയിൽ വാടക വിലയിൽ നാടകീയമായ വർദ്ധനവ് തുടരുന്നതായി വാടക ലിസ്റ്റിംഗ് പ്ലാറ്റ്‌ഫോമായ സംബർ ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ടൊറന്റോ, വാൻകൂവർ, വിക്ടോറിയ തുടങ്ങിയ നഗരങ്ങളിൽ ജൂൺ മാസത്തിൽ ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന്റെ വാടക 1,800- ഡോളറിലധികമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

വാൻകൂവറാണ് വീട് വാടകയ്‌ക്കെടുക്കാൻ ഏറ്റവും ചെലവേറിയ കനേഡിയൻ നഗരം എന്ന് റിപ്പോർട്ടിൽ പറയുന്നു. വാൻകൂവറിൽ നിലവിലെ സിംഗിൾ ബെഡ്‌റൂം വീടിന്റെ വാടക 2,240 ഡോളറും രണ്ട് ബെഡ്‌റൂം യൂണിറ്റിന്റെ ശരാശരി വാടക 3,300 ഡോളറിലധികമാണ്. ടൊറന്റോയിലെ വൺ ബെഡ്‌റൂമിന്റെ പ്രതിമാസ വാടക ശരാശരി 2,000 ഡോളറും രണ്ട് ബെഡ്‌റൂം വീടിന്റെ വാടക 2,630 ഡോളർ ആയി ഉയർന്നിട്ടിട്ടുണ്ട്.

ബീസിയിലെ ബർണബി ആണ് ഏറ്റവും ചിലവേറിയ ആയ മൂന്നാമത്തെ നഗരം. ഇവിടെ ഒരു കിടപ്പുമുറിയുള്ള യൂണിറ്റുകൾക്ക് 1,960 ഡോളറും രണ്ട് കിടപ്പുമുറികളുള്ള 2,610 ഡോളറുമാണ്  നിലവിലെ വാടക.