ടൊറന്റോയിൽ ഭീഷണിയെത്തുടർന്ന് സ്‌കൂൾ അടച്ച സംഭവം;15 വയസ്സുള്ള പെൺകുട്ടിക്കെതിരെ കേസെടുത്തു

By: 600007 On: Jun 21, 2022, 9:18 PM

ടൊറന്റോയിലെ ബ്രാങ്ക്സം ഹാൾ സ്‌കൂളിന് നേരെ അജ്ഞാത ഭീഷണി നടത്തിയ 15 വയസ്സുള്ള ഒരു പെൺകുട്ടിയെ തിങ്കളാഴ്ച് പോലീസ് അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു. ജൂൺ 13 തിങ്കളാഴ്ച, മൗണ്ട് പ്ലസന്റ് റോഡിനും എൽമ് അവന്യൂവിനു സമീപമുള്ള ബ്രാങ്ക്സം ഹാൾ സ്‌കൂളിന് ഭീഷണി ലഭിച്ചതായി ടൊറന്റോ പോലീസിന് റിപ്പോർട്ട് ലഭിച്ചത്. സംഭവത്തെതുടർന്ന് സ്‌കൂൾ അന്നേ ദിവസത്തേക്ക് അടച്ചിരുന്നു.  സംഭവസ്ഥലത്തെത്തിയ പോലീസ് ഭീഷണി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. സംഭവത്തെത്തുടർന്ന് സുരക്ഷ കണക്കിലെടുത്തു 2021-2022 അധ്യയന വർഷത്തിലെ ഇൻ പേഴ്സൺ ക്‌ളാസ്സുകൾ റദ്ധാക്കിയതായി സ്‌കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചിരുന്നു.

യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ പ്രകാരം പേര് വെളിപ്പെടുത്താൻ കഴിയാത്ത പ്രതിക്കെതിരെ വധഭീഷണി, പൊതു ജനദ്രോഹം, പേടിപ്പെടുത്തുന്ന ഉദ്ദേശത്തോടെ തെറ്റായ സന്ദേശം നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.