ക്യുബെക്കിൽ 100,000 ഭവന യൂണിറ്റുകളുടെ കുറവുണ്ടെന്ന് എ.പി.സി.എച്ച്.ക്യു വിന്റെ വിശകലനം

By: 600007 On: Jun 21, 2022, 7:31 PM

ക്യുബെക്കിൽ 100,000 ഭവന യൂണിറ്റുകളുടെ കുറവുണ്ടെന്ന് ക്യൂബെക്കിലെ കൺസ്ട്രക്ഷൻ ആൻഡ് ഹൗസിംഗ് പ്രൊഫഷണലുകളുടെ അസോസിയേഷൻ (APCHQ). അസോസിയേഷൻ ഡെസ് പ്രൊഫഷണൽസ് ഡി ലാ കൺസ്ട്രക്ഷൻ എറ്റ് എൽ'ഹാബിറ്റേഷൻ ഡു ക്യൂബെക്ക് (APCHQ) തിങ്കളാഴ്ച റിലീസ് ചെയ്ത വിശകലനത്തിലാണ് വീടുകൾ, അപ്പാർട്ട്‌മെന്റുകൾ, സോഷ്യൽ ഹൗസിംഗ് യൂണിറ്റുകൾ എന്നിവയിൽ വലിയ കുറവുള്ളതായി വ്യക്തമാക്കുന്നത്.

ഭവനക്ഷാമം ബാലൻസ് ചെയ്യാനായി വിപണിയിൽ 58,000 എങ്കിലും പ്രോപ്പർട്ടികൾ വേണമെന്നാണ് എ.പി.സി.എച്ച്.ക്യു വിന്റെ നിഗമനം. ഭവന മേഖലയിലെ അസന്തുലിതാവസ്ഥയാണ്  രണ്ട് വർഷമായി ക്യുബെക്കിലെ പ്രോപ്പർട്ടികളുടെ ശരാശരി വില കുത്തനെ വർധിക്കാൻ കാരണമായതായി വിലയിരുത്തപ്പെടുന്നത്. ക്യുബെക്കിൽ പ്രോപ്പർട്ടികളുടെ ശരാശരി വില, 2020-ൽ 16 ശതമാനവും  2021-ൽ 19 ശതമാനവും വർധിച്ചു. ഇതൊടാനുപാധികമായി വാടക  2020 ൽ 3.7 ശതമാനവും 2021 ൽ 3.6 ശതമാനവും കൂടിയിട്ടുണ്ട്.