ദുരന്തമേഖകളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള റോബോട്ടുകളെ നിർമ്മിക്കുവാൻ കാൽഗറി ഗവേഷകർ  

By: 600007 On: Jun 21, 2022, 7:20 PM

 

 

ദുരന്തമേഖകളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഉപയോഗിക്കുന്ന റോബോട്ടുകളുടെ നിർമാണത്തിലാണ് കാൽഗറി യൂണിവേഴ്സിറ്റി ഷൂലിച്ച് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ ഗവേഷകനായ അലജാൻഡ്രോ റാമിറെസ്-സെറാനോയും സംഘവും. കഴിഞ്ഞ ഏഴ് വർഷമായി സെറാനോ റോബോട്ടിന്റെ പണിപ്പുരയിലാണ്. കെട്ടിടം തകരുന്ന പോലുള്ള ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിനെത്തുന്നവരെ സഹായിക്കുന്നതിനുള്ള  ഉപകരണമായി തന്റെ റോബോട്ട് ഭാവിയിൽ  മാറുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. മനുഷ്യനേക്കാൾ വേഗതയുള്ളതും പരിമിതമായ ഇടങ്ങളിൽ പ്രവർത്തിക്കുന്നതും ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ മനുഷ്യന്റെ കണ്ട്രോൾ ഇല്ലാതെ സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാൻ കഴിയുന്ന സെർച്ച് ആൻഡ് റെസ്ക്യൂ റോബോട്ടുകളാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

റോബോട്ടുകൾക്ക് അവയുടെ ലോക്കോമോഷൻ ശൈലി മാറ്റാനും നടത്തത്തിൽ നിന്ന് സ്ഥലപരിമിതമായ ഇടങ്ങളിൽ ഇഴഞ്ഞ് കയറാനും കഴിയും. ചുറ്റുപാടുകൾ മനസ്സിലാക്കുന്നതിനും സ്ഥലത്തിന്റെ 3D മാപ്പ് സൃഷ്ടിക്കുന്നതിനും സാഹചര്യങ്ങൾക്കനുസരിച്ച് ഏത് ലോക്കോമോഷൻ ഉപയോഗിക്കണമെന്ന് നിർണ്ണയിക്കാൻ അവയ്‌ക്ക് സെൻസറുകളുമുണ്ട്.

പൂർണ്ണമായും ഓട്ടോണമസ് ആയ റെസ്‌ക്യൂ റോബോട്ടുകൾക്കായി നൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിക്കേണ്ടതിനാൽ ഇവയുടെ ഉപയോഗത്തിനായി ഏകദേശം 10 വർഷമെങ്കിലും കാത്തിരിക്കേണ്ടി വരും. നിലവിൽ  ദുരന്തസാഹചര്യങ്ങളിലും ​​ബോംബ് നിർവീര്യമാക്കാനും റോബോട്ടുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും റിമോട്ട് കൺട്രോൾ ഉപയോഗിച്ച് മനുഷ്യരാണ് അവയെ നിയന്ത്രിക്കുന്നത്. പൂർണമായും കാര്യങ്ങൾ തീരുമാനിച്ച് നടപ്പിലാക്കുന്ന 

റാമിറെസ്-സെറാനോയുടെ റോബോട്ടിന് 70 കിലോഗ്രാം ഭാരമുണ്ട്.  ബാറ്ററിയിൽ ഏകദേശം 45 മിനിട്ടാണ്  റോബോട്ട്  നിലവിൽ പ്രവർത്തിക്കുന്നത്.