ദുബായ് എക്‌സ്‌പോ 2020 സൈറ്റ് ഇനി ദുബായ് എക്‌സ്‌പോസിറ്റി

By: 600002 On: Jun 21, 2022, 4:22 PM

എക്‌സ്‌പോ 2020 സൈറ്റ് ഇനി ദുബായ് എക്‌സ്‌പോ സിറ്റി ആകും. ആയിരക്കണക്കിനു പുതിയ താമസക്കാരെയും ബിസിനസുകളെയും ദുബായ് എക്സ്പോ സിറ്റിയിലേക്ക് ഉടൻ സ്വാഗതം ചെയ്യുമെന്നു പദ്ധതി പ്രഖ്യാപിച്ചുകൊണ്ടു യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.
 
ഈ വർഷം ഒക്ടോബറിലാണ് ദുബായ് എക്സ്പോ സിറ്റി യാഥാർഥ്യമാകുന്നത്. എക്‌സ്‌പോ സിറ്റിയിൽ  മ്യൂസിയം, ലോകോത്തര എക്‌സിബിഷൻ സെന്റർ, അത്യാധുനികവും അതിവേഗം വളരുന്നതുമായ കമ്പനികളുടെ ആസ്ഥാനം എന്നിവയും ഉണ്ടായിരിക്കും. കൂടാതെ, സൗദി അറേബ്യ, മൊറോക്കോ, ഈജിപ്ത് ഇവയുടെ പവലിയനുകൾ നിലനിർത്തും.
 
ദുബായ് എക്സ്പോ സിറ്റിയെ ഒരു തുറമുഖവുമായും രണ്ടു വിമാനത്താവളങ്ങളുമായും ബന്ധിപ്പിക്കും. അൽ വാസൽ ഡോം, എക്‌സ്‌പോ വെള്ളച്ചാട്ടം എന്നിവ നിലനിർത്തും .