കേരളത്തിൽ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 83.87 ശതമാനം വിജയം

By: 600002 On: Jun 21, 2022, 4:17 PM

സംസ്ഥാനത്ത് ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം  പ്രഖ്യാപിച്ചു.  83.87 ശതമാനമാണ് വിജയം. മുൻ വർഷം  87.94 ശതമാനം ആയിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.  4,22,890 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.