കരാർ കഴിഞ്ഞ തൊഴിലാളികളെ രാജ്യം വിടാൻ നിർബന്ധിക്കരുത്; അബുദാബി ലേബർ കോടതി

By: 600002 On: Jun 21, 2022, 4:14 PM

കരാർ അവസാനിപ്പിച്ച തൊഴിലാളികളെ രാജ്യം വിടാൻ തൊഴിലുടമകൾ നിർബന്ധിക്കരുതെന്ന് അബുദാബി ലേബർ കോടതി. മറ്റൊരു ജോലി കണ്ടെത്തി മാറാൻ 180 ദിവസത്തെ സാവകാശം അനുവദിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
 
യു.എ.ഇ യിലെ പുതിയ തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യമേഖലാ സ്ഥാപന മേധാവികൾക്കായി നടത്തിയ വെർച്വൽ നിയമ സാക്ഷരതാ സെഷനിലാണു കോടതി ഈ ആവശ്യം ഉന്നയിച്ചത്. വ്യത്യസ്ത കഴിവുകളുള്ളവർക്കു ദിവസ, മണിക്കൂർ അടിസ്ഥാനത്തിൽ പ്രത്യേക കരാറുണ്ടാക്കി ഒന്നിലേറെ കമ്പനിയിൽ പാർട്ട് ടൈം ജോലി ചെയ്യാനും അനുമതിയുണ്ട്.
 
നിക്ഷേപകർക്കും വിദഗ്ധ തൊഴിലാളികൾക്കും ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കാൻ പുതിയ നിയമം സഹായിക്കും. ഫ്രീലാൻസ്, ഹ്രസ്വകാല ജോലി, പാർട്ട് ടൈം, സ്വയംതൊഴിൽ തുടങ്ങിയവ സ്വീകരിക്കാൻ പുതിയ നിയമം അനുശാസിക്കുന്നു. സുവർണ ജൂബിലി നിറവിൽ അടുത്ത 50 വർഷത്തെ പദ്ധതികൾക്കു രൂപം നൽകിവരുന്ന യുഎഇ കൂടുതൽ തൊഴിൽ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് സമഗ്ര പരിഷ്കാരം കൊണ്ടുവന്നത്.