ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിച്ചു

By: 600002 On: Jun 21, 2022, 4:09 PM

ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തി. പഠനം മുടക്കി സമരം ചെയ്യരുതെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘം ചേരുന്നതും സമരാഹ്വാനം നടത്തുന്നതും വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചില വിദ്യാര്‍ത്ഥി സമരങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നത് കണക്കിലെടുത്താണ് ഉത്തരവ്. 
 
സമരങ്ങള്‍ വിലക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള അവകാശം സംരക്ഷിക്കാനാണെന്ന് ഉത്തരവില്‍ പറയുന്നു. സമരങ്ങള്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാര്‍ക്ക് കൈമാറിയിട്ടുണ്ട്.