
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഇൻസ്ട്രക്ടർ എന്ന റെക്കോർഡിന് ഇന്ത്യക്കാരനായ വിദ്യാർത്ഥി അർഹനായി. ദുബായിൽ താമസിക്കുന്ന റെയൻഷ് സുരാനി എന്ന 10 വയസുകാരനാണ് യോഗ ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റ് ലഭിച്ചത്.
അഞ്ച് വയസായപ്പോൾ തന്നെ റെയൻഷ് യോഗയിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണയോടെ റെയൻഷ് വേഗത്തിൽ തന്നെ യോഗ പഠിച്ചു. താൻ യോഗ പഠിപ്പിച്ച പല സുഹൃത്തുക്കളും അത് ആസ്വദിക്കുന്നുണ്ടെന്ന് കുട്ടി ഇൻസ്ട്രക്ടർ പറയുന്നു.