തൃശൂരിൽ ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ പിറകിലേക്ക് മറിഞ്ഞുവീണ് എഞ്ചിനീയർ മരിച്ചു

By: 600002 On: Jun 21, 2022, 4:03 PM

തൃശൂർ മാള പുത്തൻചിറ ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ പിറകിലേക്ക് മറിഞ്ഞു വീണ് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ മരിച്ചു. പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സി.എ സജീവാണ് മരിച്ചത്.
 
ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ പിറകോട്ട് മറിയുകയും തല ശക്തിയായി നിലത്തിടിക്കുകയുമായിരുന്നു. വെള്ളാങ്ങല്ലൂരിലെ ജിംനേഷ്യത്തിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്. ഉടനെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.