
നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ നല്‍കുന്ന A++ ഗ്രേഡ് കേരള സർവകലാശാലയ്ക്ക് ലഭിച്ചു. ആദ്യമായാണ് സംസ്ഥാനത്തെ ഒരു സർവകലാശാലയ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ കുതിപ്പേകുന്ന ഈ അംഗീകാരം മറ്റു സർവകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മികവുറ്റ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ പ്രചോദനം നൽകും.
ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതികളുടെ ഗുണഫലമാണ് നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ നേട്ടത്തിനായി പ്രയത്‌നിച്ച കേരള സർവകലാശാലയ്ക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.