നോർത്ത് അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളുടെ നവീകരണത്തിനായി 4.9 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി കാനഡ

By: 600002 On: Jun 21, 2022, 3:32 PM

നോർത്ത് അമേരിക്കയിലെ പ്രതിരോധ സംവിധാനങ്ങളുടെ നവീകരണ ചിലവിലേക്ക് 20 വർഷത്തിനുള്ളിൽ ശതകോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുമെന്ന് കാനഡ പ്രതിരോധ മന്ത്രി അനിത ആനന്ദ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. കോണ്ടിനെന്റൽ പ്രതിരോധത്തിനായി 4.9 ബില്യൺ ഡോളറോളം നിക്ഷേപിക്കാനാണ് കാനഡ ഒരുങ്ങുന്നത്.

നോർത്ത് അമേരിക്കൻ ഭൂഖണ്ഡത്തിലെക്കുള്ള ആക്രമണങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനായി 1980-കളിൽ കാനഡയുടെ ഫാർ നോർത്തിൽ നിർമ്മിച്ച നോർത്ത് വാണിംഗ് സിസ്റ്റത്തിന് പകരമായി ദീർഘദൂര റഡാറുകളും സെൻസറുകളും ഉൾപ്പെടുന്ന ഒരു പുതിയ ലേയേർഡ് നിരീക്ഷണ സംവിധാനം സ്ഥാപിക്കും. ആർട്ടിക്കിന് മുകളിലൂടെ പറക്കുന്ന ദീർഘദൂര ബോംബറുകളിൽ നിന്നുള്ള ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ കണ്ടെത്തുന്നതിലുള്ള നോർത്ത് വാണിംഗ് സിസ്റ്റത്തിന്റെ പരിമിതികൾ പരിഹരിക്കുക, പുതിയ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റങ്ങൾ, നൂതന എയർ-ടു-എയർ മിസൈലുകൾ എന്നിവയ്ക്കുള്ള പദ്ധതികളും പുതിയ ഫണ്ടിംഗിൽ ഉൾപ്പെടുന്നുണ്ട്.

വടക്കേ അമേരിക്കയിലെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ കണ്ടെത്തുന്നതിനുള്ള കാനഡ-യുഎസ് സംയുക്‌ത കമാൻന്റായ നോറാഡിന് ഏകദേശം നാല് പതിറ്റാണ്ടിനുള്ളിൽ കാനഡയുടെ ഭാഗത്തുനിന്നുമുള്ള   ഏറ്റവും പ്രധാനപ്പെട്ട നവീകരണമാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നതെന്ന് അനിത ആനന്ദ് അറിയിച്ചു.