ജൂൺ 27 മുതൽ ബസ് ഷെഡ്യൂളുകളിൽ മാറ്റം വരുത്തി കാൽഗറി ട്രാൻസിറ്റ്

By: 600007 On: Jun 20, 2022, 10:19 PM

വേനൽക്കാല ബസ് ഷെഡ്യൂളുകളിൽ മാറ്റങ്ങൾ വരുത്തി കാൽഗറി ട്രാൻസിറ്റ്. ഈ വർഷത്തെ വേനൽക്കാല  ഷെഡ്യൂൾ മാറ്റങ്ങൾ ജൂൺ 27 മുതലാണ് പ്രാബല്യത്തിൽ വരിക. റൈഡർഷിപ്പ് പാറ്റേണുകൾ അടിസ്ഥാനമാക്കി സേവനം മെച്ചപ്പെടുത്തുന്നതിനായി വർഷത്തിൽ നാല് തവണയാണ് മാറ്റങ്ങൾ വരുത്തുന്നതെന്ന് കാൽഗറി ട്രാൻസിറ്റ് അറിയിച്ചു. സ്റ്റോപ്പുകൾ കുറയ്ക്കുക, ബസ് ഫ്രീക്വൻസികളിൽ മാറ്റങ്ങൾ, വാരാന്ത്യ ഷെഡ്യൂളുകളിൽ പുന ക്രമീകരണം ഉൾപ്പെടെ ഏകദേശം 66 റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഷെഡ്യുൾ മാറ്റങ്ങളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ https://www.calgarytransit.com/content/transit/en/home/news/summer-service-changes-2022.html എന്ന ലിങ്കിൽ ലഭ്യമാണ്.