ടൊറന്റോയിൽ റെയിൽവെ ക്രോസ്സിങ്ങിൽ ട്രെയിൻ എസ്‌യുവിയിൽ ഇടിക്കുന്ന വീഡിയോ പുറത്തു വിട്ട് ഗോ ട്രാൻസിറ്റ്

By: 600007 On: Jun 20, 2022, 9:58 PM

(വീഡിയോ)

 

റെയിൽ ക്രോസിംഗുകളിൽ മുൻകരുതൽ എടുക്കാൻ മുന്നറിയിപ്പ് നൽകിക്കൊണ്ട് ടൊറന്റോയിൽ എസ്‌യുവിയിൽ ട്രെയിൻ ഇടിക്കുന്ന വീഡിയോ പുറത്ത് വിട്ട് ഗോ ട്രാൻസിറ്റ്. ഷെപ്പേർഡ് അവന്യൂവിനടുത്തുള്ള കാൾ ഹാൾ റോഡിലെ റെയിൽ ക്രോസിംഗിൽ മെയ് പകുതിയോടെയാണ് സംഭവം നടന്നത്.  അടച്ചിരുന്ന ഗേറ്റിന് സൈഡിലൂടെ ഡ്രൈവർ ക്രോസ്സ് ചെയ്യാൻ ശ്രമിക്കുന്നതും ട്രെയിൻ വരുന്നത് കണ്ട് വാഹനം പിന്നോട്ടെടുക്കുന്നതും വീഡിയോയിൽ കാണാം. വാഹനം പൂർണ്ണമായും നശിച്ചുവെങ്കിലും ഡ്രൈവർക്ക് സാരമായ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടെന്ന് ഗോ ട്രാൻസിറ്റ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.