2.85 ബില്യൺ ഡോളറിന് ഫ്രീഡം മൊബൈൽ വാങ്ങാൻ ക്യൂബെക്കോർ

By: 600007 On: Jun 20, 2022, 8:08 PM

കാനഡയിലുടനീളം വയർലെസ് ബിസിനസ്സ് വിപുലീകരിക്കുന്നതിനായി 2.85 ബില്യൺ ഡോളറിന് റോജേഴ്സിൽ നിന്നും ഫ്രീഡം മൊബൈൽ വാങ്ങാൻ ക്യൂബെകോറിന്റെ (Quebecor) തീരുമാനം. വെള്ളിയാഴ്ച വൈകിട്ട് ഇത് സംബന്ധിച്ച വില്പന കരാറിൽ റോജേഴ്‌സ് ഒപ്പുവച്ചു. ഫ്രീഡത്തിന്റെ ബ്രാൻഡഡ് വയർലെസ്, ഇന്റർനെറ്റ് ഉപഭോക്താക്കൾ, അടിസ്ഥാന സൗകര്യങ്ങൾ, സ്പെക്‌ട്രം, റീട്ടെയിൽ ലൊക്കേഷനുകൾ എന്നിവ ഉൾപ്പെടെയാണ് ക്യൂബെക്കോർ വാങ്ങുന്നത്.

ക്യൂബെക്കോറിന്റെ അനുബന്ധ സ്ഥാപനമായ വീഡിയോട്രോൺ. ഒന്റാരിയോയിലും വെസ്റ്റേൺ കാനഡയിലും ഫ്രീഡത്തിന് ഉറച്ച അടിത്തറയുള്ളതിനാൽ,  കാനഡയിലുടനീളം നേട്ടങ്ങൾ നൽകാൻ കഴിയുമെന്ന് ക്യൂബെകോർ പ്രസിഡന്റും സി.ഇ.ഒയുമായ പിയറി കാൾ പെലഡോ വാർത്താക്കുറിപ്പിൽ പറഞ്ഞു.

മുമ്പ് വിൻഡ് മൊബൈൽ എന്നറിയപ്പെട്ടിരുന്ന ഫ്രീഡം, 2008-ൽ ഗ്ലോബലൈവ് സ്ഥാപകനും ചെയർമാനുമായ ആന്റണി ലകവേരയാണ് സ്ഥാപിച്ചത്. 2021 മാർച്ചിൽ പ്രഖ്യാപിച്ച റോജേഴ്‌സ്-ഷോ ഇടപാടിന് ഷായുടെയും കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെയും ഓഹരി ഉടമകളിൽ നിന്ന് ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്.

വിൽപ്പന വിഷയം കോമ്പറ്റിഷൻ ബ്യൂറോയുടെയും ഇന്നൊവേഷൻ, സയൻസ്, സാമ്പത്തിക വികസന മന്ത്രിയുടെയും അവലോകനത്തിന് വിധേയമാണ്. വെള്ളിയാഴ്ച കോമ്പറ്റീഷൻ ട്രിബ്യൂണലിൽ സമർപ്പിച്ച പുതിയ സമർപ്പണങ്ങളിൽ, റോജേഴ്‌സ് ഷോയെ ഏറ്റെടുക്കാനുള്ള തീരുമാനത്തിന് കോമ്പറ്റീഷൻ ബ്യൂറോ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ അഞ്ച് ആഴ്ചത്തെ കോമ്പറ്റീഷൻ ട്രിബ്യൂണൽ ഹിയറിംഗുകൾ നവംബർ 7-ന് ആരംഭിക്കുന്നത്.