സാൽമൊണെല്ല ബാക്ടീരിയ ബാധ; അബോട്ട് ബേബി ഫോർമുല പൗഡറിന് റീകോൾ നോട്ടീസ് 

By: 600007 On: Jun 20, 2022, 7:52 PM

ക്രോണോബാക്റ്റർ സകാസാക്കിയും(Cronobacter sakazakii) സാൽമൊണെല്ല ബാക്ടീരിയ ബാധയും മൂലം  ചില അബോട്ട് ബേബി ഫോർമുല ഉൽപ്പന്നങ്ങൾക്ക് റീകോൾ ചെയ്ത് ഷോപ്പേഴ്‌സ് ഡ്രഗ് മാർട്ട് . കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) പറയുന്നതനുസരിച്ച്, ഉൽപ്പന്നങ്ങൾ  2022 ഫെബ്രുവരി 17 ന് തിരിച്ചുവിളിച്ചെങ്കിലും ചില ഓൺലൈൻ യൂണിറ്റുകൾ വഴി അവ വിൽക്കപ്പെട്ടിട്ടുണ്ട്.

സിമിലാക് അഡ്വാൻസ് സ്റ്റെപ് 1 മിൽക്ക് ബേസ്ഡ് അയൺ ഫോർട്ടിഫൈഡ് ഇൻഫെന്റ് ഫോർമുല പൗഡർ,
സിമിലാക് അഡ്വാൻസ് സ്റ്റെപ് 2 മിൽക്ക് ബേസ്ഡ് അയൺ ഫോർട്ടിഫൈഡ് ആൻഡ് കാൽസ്യം എൻറിച്ച്ഡ് ഇൻഫെന്റ് ഫോർമുല പൗഡർ,സിമിലാക് അലിമെന്റം സ്റ്റെപ് 1 ഹൈപോഅലർജിനിക് ഇൻഫെന്റ് ഫോർമുല പൗഡർ,സിമിലാക് അഡ്വാൻസ് സ്റ്റെപ്പ് 2  മിൽക്ക് ബേസ്ഡ് അയൺ ഫോർട്ടിഫൈഡ് ആൻഡ് കാൽസ്യം എൻറിച്ച്ഡ് ഇൻഫെന്റ് ഫോർമുല പൗഡർ എന്നിവയാണ് റീകോൾ ചെയ്തിട്ടുള്ളത്.

തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും എന്തെങ്കിലും അസുഖം വന്നാൽ ഡോക്ടറുമായി ബന്ധപ്പെടണമെന്നും സി.എഫ്.ഐ.എ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. സാൽമൊണെല്ല കലർന്ന ഭക്ഷണം കേടായതായി കാണപ്പെടുകയോ ദുർഗന്ധം വമിക്കുകയോ  ചെയ്യില്ലെങ്കിലും അവ ഉപയോഗിക്കുന്ന കൊച്ചുകുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ദുർബലമായ പ്രതിരോധശേഷിയുള്ള ആളുകൾ എന്നിവർക്ക് ഗുരുതരമായ അണുബാധകൾ പിടിപെടാൻ സാധ്യതയുണ്ട്.