ജർമ്മൻ ഗ്രാഫിറ്റി കലാകാരനായ മിർക്കോ റെയ്‌സർ കാൽഗറിയിൽ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചുവർചിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു. ഡൈയിം എന്നറിയപ്പെടുന്ന മിർക്കോ റെയ്‌സർ, 123, ടെൻത്ത് അവന്യൂ (S.W)ലെ ആദ്യ ബിൽഡിംഗിന്റെ കിഴക്ക് വശത്താണ് ചുവർചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നത്.
1980-കളിൽ ജർമ്മനിയിലെ ഹാംബർഗിലാണ് റെയ്സർ തന്റെ കരിയർ ആരംഭിച്ചത്. കമ്പ്യൂട്ടറിൽ ക്രാഫ്റ്റിംഗ് ചെയ്യുന്നതിന് മുൻപ് സ്കെച്ച് ചുവരിൽ വയ്ക്കാനായി ഏഴ് ദിവസമെടുത്തതായി റെയ്സർ പറയുന്നു. ഈ മാസം അവസാനത്തോടെ ടവറിംഗ് ആർട്ട് പ്രോജക്റ്റ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊതു ഇടങ്ങൾ കലയിലൂടെ പുനർരൂപകൽപ്പന ചെയ്യുന്ന കലാകാരന്മാർ ഒന്നിക്കുന്ന ബെൽറ്റ്‌ലൈൻ അർബൻ മ്യൂറൽസ് പ്രോജക്റ്റ് (BUMP) ഫെസ്റ്റിവലിന്റെ ഭാഗമായാണ് ടവറിങ് ആർട്ട് ഒരുക്കുന്നത്. കാൽഗറിയുടെ 2022 ലെ BUMP ഫെസ്റ്റിവൽ ഓഗസ്റ്റ് 1 മുതൽ 28 വരെയാണ് നടക്കുക.