
കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 28 അംഗ ടീമിൽ മൻപ്രീത് സിങ്ങാണ് നായകൻ. മലയാളി താരം പി.ആർ. ശ്രീജേഷ് ആണ് ഗോൾവല കാക്കുന്നത്.
ജൂലായ് 28 മുതൽ ഓഗസ്റ്റ് എട്ടുവരെ ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽവെച്ചാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്. ഇന്ത്യൻ ഹോക്കി ടീമിന് ഇതുവരെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടാനായിട്ടില്ല. 2010-ലും 2014-ലും വെള്ളി നേടിയതാണ് മികച്ച നേട്ടം.