
കോവളം കാരോട് ബൈപാസിൽ മത്സരയോട്ടത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വട്ടിയൂർക്കാവ് സ്വദേശി എച്ച്. മുഹമ്മദ് ഫിറോസ് (22), ചൊവ്വര സ്വദേശി എസ്. ശരത് (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മുക്കോല തലയ്ക്കോടാണ് അപകടം നടന്നത്.
വൈകീട്ട് മൂന്നോടെ അഞ്ചു ബൈക്കുകളിലെത്തിയ സംഘം ഇരുവശത്തുനിന്നുമായി മത്സര ഓട്ടം നടത്തവെയാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വിഴിഞ്ഞം പൊലീസ് കേസെടുത്തു.