ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചില്ല; യു.പി യിൽ 16കാരി കൊല്ലപ്പെട്ടു

By: 600002 On: Jun 20, 2022, 5:36 PM

ഉത്തർ പ്രദേശിൽ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരുന്നതിനെ തുടർന്ന് 16കാരിയെ കൊലപ്പെടുത്തി. പ്രതിയുടെ  ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്കും പരിക്കുണ്ട്. പെൺകുട്ടിയുടെ പിതാവ് തെജ്‌വീർ സിംഗിൻ്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
 
ഞായറാഴ്ച മഥുരയിലെ നഗ്‌ല ബോഹ്റ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു വിവാഹ ക്ഷണക്കത്തുമായി രവി പെൺകുട്ടിയുടെ വീട്ടിലേക്ക് വരികയായിരുന്നു. കത്ത് വാങ്ങാൻ പെൺകുട്ടി രവിയുടെ അടുത്തേക്ക് വന്നപ്പോൾ അയാൾ കുട്ടിയെ കുത്തുകയായിരുന്നു. ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരുന്നതാണ് ഇയാൾ കുട്ടിയെ കൊലപ്പെടുത്താൻ കാരണമെന്ന് കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു.