
മഹാരാഷ്ട്രയിൽ സാംഗ്ലി ജില്ലയിലെ മഹൈസലിലെ വീട്ടിൽ 9 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ഞെരുക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
മരിച്ചവരിൽ നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉൾപ്പെടുന്നു. ഇവർ വിഷ പദാർത്ഥം കഴിച്ചതായി സംശയിക്കുന്നതായും പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുടുംബം സമ്മർദത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.